വീടാക്രമണം: എസ്പിക്ക് നിവേദനം നല്‍കി

കണ്ണൂര്‍: വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടാക്രമിച്ച കേസിലെ പ്രതികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്ത തളിപ്പറമ്പ് പോലിസിന്റെ നടപടിക്കെതിരേ ജില്ലാ പോലിസ് മേധാവിക്കു പരാതി.
കീഴാറ്റൂര്‍ സമര ഐക്യദാര്‍ഡ്യ സമിതി ചെയര്‍മാന്‍ ഡോ. ഡി സുരേന്ദ്രനാഥ്, കണ്‍വീനര്‍ നോബിള്‍ പൈകട, അഡ്വ. കസ്തൂരിദേവന്‍ എന്നിവരാണ് എസ്പിക്ക് പരാതി നല്‍കിയത്. കഴിഞ്ഞ മാര്‍ച്ച് 22നാണ് സുരേഷിന്റെ വീടാക്രമിച്ചത്.
കേസിലെ പ്രതികളെ തിരിച്ചറിഞ്ഞിട്ടും ഭരണകക്ഷിയായ സിപിഎമ്മിന്റെ സമ്മര്‍ദത്തിന് വഴങ്ങി നടപടി സ്വീകരിക്കുന്നില്ല. അടിയന്തരമായി പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും പരാതിയില്‍ മുന്നറിയിപ്പ് നല്‍കി.

RELATED STORIES

Share it
Top