വി ടി ഭട്ടതിരിപ്പാട് സാംസ്‌കാരിക സമുച്ചയം നിര്‍മാണം ഉടന്‍ ആരംഭിക്കും

പാലക്കാട്: വി ടി ഭട്ടതിരിപ്പാടിന്റെ നാമധേയത്തില്‍ നിര്‍മിക്കുന്ന സമുച്ചയത്തിന് ഏറ്റവും ഉചിതമായ സ്ഥലം ദേശീയ പാതയുടെ  അരികില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പാലക്കാട് ജില്ലയിലെ കലാ, സാംസ്‌കാരിക, സാഹിത്യ മേഖലയിലെ പ്രവര്‍ത്തകരുടെ അഭിപ്രായ സമന്വയ രൂപീകരണ യോഗം പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയില്‍ ചേര്‍ന്നു. നാടക ശാല, സിനിമാ ഹാള്‍, നൃത്ത സംഗീത ശാല, ഗ്യാലറി, ചര്‍ച്ചകള്‍ക്കും സെമിനാറുകള്‍ക്കുമുള്ള ഹാളുകള്‍, ശില്‍പികള്‍ക്കും കരകൗശല വിദഗ്ധര്‍ക്കുമുള്ള പണിശാലകള്‍, കലാകാരന്മാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും ഹ്രസ്വകാലത്തേക്കുള്ള താമസ സൗകര്യങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെട്ട ഒരു സമുച്ചയമാണ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്.
ഏകദേശം ഒരുലക്ഷത്തിലേറെ ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിട നിര്‍മാണത്തിന് 50കോടിയാണ് നിര്‍മാണ ചെലവായി കണക്കാക്കിയിട്ടുള്ളത്. സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറി സി പി പ്രമോദ് അധ്യക്ഷത വഹിച്ചു.
ജില്ലാ കലക്ടര്‍  ഡോക്ടര്‍ പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.  പാലക്കാട്ടെ 5.8 ഏക്കര്‍ സ്ഥലത്തു നിര്‍മിക്കാനുദ്ദേശിക്കുന്ന സമുച്ചയത്തിന്റെ ഒരു പ്രാഥമിക രൂപ രേഖ കണ്‍സള്‍ട്ടന്‍സി അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന വിശദമായ ചര്‍ച്ചയില്‍ പ്രഫ.പി ഗംഗാധരന്‍, പി ടി നരേന്ദ്ര മേനോന്‍, മണ്ണൂര്‍ രാജകുമാരനുണ്ണി, കാളിദാസ് പുതുമന, സുകുമാരി നരേന്ദ്ര മേനോന്‍, സദനം ഹരികുമാര്‍, പി വിജയാംബിക പങ്കെടുത്തു. വിവിധ മേഖലകളില്‍ നിന്ന് നൂറിലേറെ സാംസ്‌കാരിക പ്രവത്തകര്‍ പങ്കെടുത്തു. സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ടി ആര്‍ സദാശിവന്‍ നായര്‍, ഒ വി സ്മാരക സമിതി സെക്രട്ടറി ടി ആര്‍ അജയന്‍ സംസാരിച്ചു.

RELATED STORIES

Share it
Top