വി. കോട്ടയത്ത് ഉരുള്‍പൊട്ടി കൃഷിയിടങ്ങള്‍ക്ക് നാശം


പത്തനംതിട്ട: വള്ളിക്കോട് കോട്ടയത്തു പ്രവര്‍ത്തിക്കുന്ന സ്വകാര്യ പാറമട, ക്രഷര്‍ യൂണിറ്റിനു മുകളില്‍ ഉരുള്‍പൊട്ടി. കനത്ത മഴയില്‍ ക്രഷര്‍ യൂണിറ്റിലെ പാറക്കുളത്തിലെ വെള്ളവും പൊട്ടി ഒഴുകി പ്രദേശത്തു വന്‍ നാശം വിതച്ചു. ഇന്നലെ ഉച്ചകഴിഞ്ഞു പെയ്ത മഴയ്ക്കിടയിലാണ് ക്രഷര്‍ യൂണിറ്റിനു മുകളില്‍ പാറക്കുളത്തില്‍ സംഭരിച്ചിരുന്ന വെള്ളം പൊട്ടിയൊഴുകിയത്.
ഇതു താഴേക്കെത്തി തോടുകളിലും സമീപത്തെ പുരയിടങ്ങളിലും നിറഞ്ഞു. ഞക്കുനിലം തോട് ഉള്‍പ്പെടെ കവിഞ്ഞൊഴുകി. പാറമടയ്ക്കു താഴെയുള്ള കൃഷിയിടങ്ങളില്‍ വ്യാപകമായി കല്ലും മണ്ണും വന്നടിഞ്ഞു. അപ്രതീക്ഷിതമായ മഴവെള്ളപ്പാച്ചില്‍ പ്രദേശത്തെ ഭീതിയിലാഴ്ത്തി. ഏക്കര്‍ കണക്കിനു കൃഷിയിടങ്ങളില്‍ കല്ലും മണ്ണും നിറഞ്ഞിട്ടുണ്ട്. റബര്‍തോട്ടങ്ങളിലടക്കം മണ്ണ് വ്യാപകമായി ഒലിച്ചുപോയി. വെള്ളക്കെട്ടുകളും രൂപപ്പെട്ടു. റവന്യു ഉദ്യോഗസ്ഥര്‍ വൈകുന്നേരം സ്ഥലം സന്ദര്‍ശിച്ചു.

RELATED STORIES

Share it
Top