വി കെ കൃഷ്ണന്റെ ആത്മഹത്യ: അന്വേഷണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി കെ കൃഷ്ണന്റെ ആത്മഹത്യ സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഈ മാസം 12നു ബോട്ടില്‍ നിന്നു ചാടിയാണ് കൃഷ്ണന്‍ ആത്മഹത്യ ചെയ്തത്. 15നു മൃതദേഹം കണ്ടെത്തി. അന്വേഷണം ആവശ്യമാണോയെന്ന് കൃഷ്ണന്റെ ഭാര്യയോട് ചോദിച്ചപ്പോള്‍, എല്ലാം ബോധ്യമുണ്ടെന്നാണ് കൃഷ്ണന്റെ ഭാര്യ പറഞ്ഞത് എന്ന് എസ് ശര്‍മ പറഞ്ഞു.

RELATED STORIES

Share it
Top