വി എ അരുണ്‍ കുമാറിന് എതിരായ കേസ് കോടതി റദ്ദാക്കി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകനും കയര്‍ഫെഡ് മുന്‍ എംഡിയുമായ വി എ അരുണ്‍ കുമാര്‍ ഒന്നാം പ്രതിയായ അരക്കോടിയുടെ അഴിമതിക്കേസ് തിരുവനന്തപുരം വിജിലന്‍സ് കോടതി റദ്ദാക്കി. അരുണ്‍ കുമാറിനു ശുദ്ധിപത്രം നല്‍കി വിജിലന്‍സ് സമര്‍പ്പിച്ച റഫര്‍ റിപോര്‍ട്ട് അംഗീകരിച്ചുകൊണ്ടാണ് വിജിലന്‍സ് കേസ് പൂര്‍ണമായി കോടതി റദ്ദാക്കിയത്. കേസുമായി ബന്ധപ്പെട്ട എല്ലാ തുടര്‍നടപടികളും കോടതി അവസാനിപ്പിച്ചു. ചേര്‍ത്തലയിലെ കയര്‍ഫെഡ് ഗോഡൗണ്‍ നിര്‍മാണത്തില്‍ അഴിമതി നടന്നുവെന്നായിരുന്നു കേസ്. പ്രാഥമിക അന്വേഷണം നടത്തി തെളിവുകള്‍ കണ്ടെത്തി 2014 ഡിസംബര്‍ 18നു തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ സെ ല്‍ പോലിസ് സൂപ്രണ്ടാണ് കേസ് എടുത്തത്.

RELATED STORIES

Share it
Top