വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പ്രധാനപ്രതി പിടിയില്‍

ഇരിട്ടി: മലയോരമേഖലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നു വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സംഘത്തിലെ പ്രധാനപ്രതി പിടിയില്‍. വള്ളിത്തോട് സെന്റ് ജൂഡ് നഗറിലെ സെബാസ്റ്റ്യ(58)നെയാണ് ഉളിക്കല്‍ പോലിസ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ രണ്ടുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ഉളിക്കല്‍, പയ്യാവൂര്‍, ഇരിട്ടി, കരിക്കോട്ടക്കരി, കുടിയാന്‍മല, ചെമ്പേരി തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി യുവാക്കളില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വിസ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ പ്രതികള്‍ കൈപ്പറ്റുകയും പിന്നീട് മുങ്ങുകയുമായിരുന്നു. രാജ്യത്തെ പല ഭാഗങ്ങളിലും മാറിമാറി താമസിച്ച ഇയാള്‍ കഴിഞ്ഞ ദിവസം നേപാളിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഡല്‍ഹിയിലാണ് പോലിസ് പിടിയിലായത്. ഉളിക്കല്‍ എസ്‌ഐശിവന്‍ ചോടോത്ത്, എഎസ്‌ഐമാരായ കെ സുരേഷ്, മോഹനന്‍ എന്നിവരടങ്ങിയ സംഘമാണ് ഡല്‍ഹിയില്‍ നിന്ന് ഇയാളെ പിടികൂടിയത്. സെബാസ്റ്റ്യനെ മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി.

RELATED STORIES

Share it
Top