വിസ്‌ഫോടനമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ടിഡിയുടെ രചനകളെന്ന് മുന്‍ മന്ത്രി എം എ ബേബി

കുന്നംകുളം: തങ്ങള്‍ക്കിഷ്ടമില്ലാത്തത് സംഭവിക്കുന്ന കാലത്ത് ജീവന് വിലയിട്ട് ഉന്മൂലന പദ്ധതി പ്രാവര്‍ത്തികമാക്കുമ്പോള്‍ വിസ്‌ഫോടനമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ടി ഡി യുടെ രചനകളെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി എം എ ബേബി പറഞ്ഞു. വയലാര്‍ അവാര്‍ഡ് നേടിയ ടി ഡിക്ക് ജന്മനാട് ഒരുക്കിയ പൗര സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധീരനായ സാഹിത്യകാരനും മനുഷ്യ സ്‌നേഹിയുമാണ് ടി ഡി രാമകൃഷ്ണന്‍. സാഹിത്യകാരന്‍മാര്‍ കൈവെച്ച വഴിവിട്ട് പുതിയ വഴിവെട്ടി തെളിയിച്ച് സര്‍ഗ്ഗാത്മകത ഉള്‍ക്കൊള്ളുമ്പോഴാണ് എഴുത്തുകാരന്‍ ശ്രദ്ധേയനാകുന്നത്. ആവിഷ്‌കാര പരീക്ഷണങ്ങളില്‍ ശ്രദ്ധ നേടിയ എഴുത്തുകാരനായി ടി ഡി രാമകൃഷ്ണനെന്ന എഴുത്തുകാരന്‍ വയലാര്‍ അവാര്‍ഡിനെ വീണ്ടും വിലമതിപ്പുള്ളതാക്കിയെന്നും എം എ ബേബി പറഞ്ഞു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷയായി. ഡോ. എം വി നാരായണന്‍, പി എന്‍ ഗോപി കൃഷണന്‍ എന്നിവര്‍ അവാര്‍ഡിനര്‍ഹമായ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായിക എന്ന രചനയെകുറിച്ച് വിശദീകരിച്ചു.

RELATED STORIES

Share it
Top