വിസ്മൃതിയുടെ രാഷ്ട്രീയം

ഭൂതകാലത്തെക്കുറിച്ച തെറ്റായ വീക്ഷണവും അയല്‍ക്കാരോടു ശത്രുതയുമുള്ള ഒരുവിഭാഗം ജനങ്ങളുടെ മനസ്സിലുള്ള സങ്കല്‍പമാണ് ദേശമെന്ന് ചെക്ക് രാഷ്ട്രമീമാംസകനായ കാരല്‍ ഡോയ്ച്ച് പറയുന്നു. യൂറോപ്പിലും അമേരിക്കയിലും ഇന്ത്യയടക്കമുള്ള ചില ഏഷ്യന്‍ രാജ്യങ്ങളിലും വലിയ വിഭാഗീയതയ്ക്കും ഹിംസയ്ക്കും കാരണമായ വലതുപക്ഷ ദേശീയതയ്ക്കു ചേരുന്നതാണ് ഈ വിശദീകരണം. ചരിത്രത്തില്‍ എല്ലാ ജനതകളും അക്രമങ്ങള്‍ പ്രവര്‍ത്തിച്ചുകാണും. കടന്നുകയറ്റക്കാരുടെ ഭാഗത്തു ചേര്‍ന്ന് അതിന്റെ നേട്ടങ്ങള്‍ കൊയ്തവരും ഏറെയുണ്ടാവും. പക്ഷേ, പുതുതായി ചരിത്രം രചിക്കുമ്പോള്‍ അതില്‍ നിന്ന് സ്വന്തം തെറ്റുകള്‍ മായ്ക്കപ്പെടുന്നു. സുശോഭനമായ ഒരു ഭൂതകാലത്തെക്കുറിച്ച യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത കഥകള്‍ ചരിത്രമാവുന്നു.
പോളണ്ടില്‍ ഈയിടെ പാര്‍ലമെന്റ് പാസാക്കിയ ഒരു നിയമപ്രകാരം പോളണ്ടില്‍ നാത്‌സികള്‍ സ്ഥാപിച്ച കോണ്‍സെന്‍ട്രേഷന്‍ ക്യാംപുകളെക്കുറിച്ച് പോളിഷ് ക്യാംപുകള്‍ എന്നു പറയാന്‍ പാടില്ല. നാത്‌സികള്‍ സ്ഥാപിച്ച ക്യാംപുകളില്‍ യഹൂദരെയും ജിപ്‌സികളെയും കൊലചെയ്യുമ്പോള്‍ പോളിഷ് കത്തോലിക്കര്‍ ഒന്നുകില്‍ അതു കണ്ടുനില്‍ക്കുകയോ അല്ലെങ്കില്‍ അതിനു പിന്തുണ നല്‍കുകയോ ചെയ്തു. 1941ല്‍ നൂറുകണക്കിനു യഹൂദരെയാണ് ഒരു ഗോഡൗണില്‍ തടവിലാക്കി പോളണ്ടുകാര്‍ തീയിട്ടുകൊന്നത്. ഇപ്പോള്‍ അതൊക്കെ പരാമര്‍ശിക്കുന്നത് ജയിലില്‍ പോവുന്ന കുറ്റമാണ്.

RELATED STORIES

Share it
Top