വിസ്മയം തീര്‍ത്ത് സാംപിള്‍ വെടിക്കെട്ട്

തൃശൂര്‍: തേക്കിന്‍കാടിന്റെ മാനത്ത് മാരിവില്ലഴക് തീര്‍ത്ത് തൃശൂര്‍ പൂരം സാംപിള്‍ വെടിക്കെട്ട്. പൂരത്തിന്റെ പ്രധാന പങ്കാളികളായ പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങള്‍ മല്‍സരിച്ചൊരുക്കിയ വെടിക്കോപ്പുകള്‍ സ്വരാജ് റൗണ്ടിന് ചുറ്റും കൂടിനിന്ന പതിനായിരങ്ങള്‍ക്ക് കാഴ്ചയൊരുക്കി. പാറമേക്കാവ് വിഭാഗമാണ് ആദ്യം തീക്കൊളുത്തിയത്. അരമണിക്കൂറിനുശേഷം തിരുവമ്പാടിയും ആകാശത്ത് വര്‍ണങ്ങള്‍ നിറച്ച് വെടിക്കെട്ടൊരുക്കി.
സിജി കുണ്ടന്നൂര്‍ തിരുവമ്പാടിക്കു വേണ്ടി വെടിക്കെട്ടൊരുക്കിയപ്പോള്‍ കുണ്ടന്നൂ ര്‍ ശ്രീനിവാസനും കുണ്ടന്നൂര്‍ സുന്ദരാക്ഷനുമാണ് പാറമേക്കാവിനു വേണ്ടി ആകാശപ്പൂരമൊരുക്കിയത്.
അതിനിടെ, വെടിക്കെട്ടില്‍ പൊള്ളലേറ്റു നാലുപേരെ ആ ശുപത്രിയില്‍ പ്രവേശിപ്പിച്ചു. 20 പേര്‍ക്കു ചെറിയ പൊള്ളലേ റ്റിട്ടുണ്ട്.  നാളെയാണ് വിശ്വപ്രശസ്തമായ തൃശൂര്‍ പൂരം.

RELATED STORIES

Share it
Top