വിസ്ഡം ഭീകര വിരുദ്ധ സംഗമവും ഡോക്യുമെന്ററി പ്രദര്‍ശനവും ഇന്ന്‌കൊച്ചി: തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരേ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഐഎസ്എം ജില്ലാ സമിതി ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വിസ്ഡം ഭീകര വിരുദ്ധ സംഗമവും ഡോക്യുമെന്ററി പ്രദര്‍ശനവും ഇന്ന് ജില്ലയിലെ 8 കേന്ദ്രങ്ങളില്‍ നടക്കും.ഭീകരതക്കെതിരെയുള്ള പോരാട്ടം എന്ന പേരില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അമേരിക്കയുള്‍പ്പെടെ നടത്തിയ ആയുധ കച്ചവടവും അധിനിവേശവുമാണ് ചെറുത്ത് നില്‍പ്പിന്റെ പേരില്‍ പുതിയ ഭീകരവാദവുമായി രംഗത്ത് വന്നിട്ടുള്ളത്. ഈ രണ്ട് അക്രമങ്ങള്‍ മതവിരുദ്ധവും മാനവിക സമൂഹത്തോട് ചെയ്യുന്ന കടുത്ത അനീതിയുമാണ്. ഇതിനെതിരെ സമൂഹത്തെ ബോധവല്‍ക്കരിക്കുകയും യഥാര്‍ത്ഥ ഭീകരതയെ തുറന്ന് കാണിക്കുകയും ചെയ്യുക എന്നതാണ് ഡോക്യുമെന്ററി പ്രദര്‍ശനം വഴി ലക്ഷ്യമാക്കുന്നത്.ജില്ലയില്‍ ഹൈകോടതി ജംഗ്ഷന്‍, വാസ്‌ഗോഡഗാമ സ്‌ക്വയര്‍ ഫോര്‍ട്ട് കൊച്ചി, സൗത്ത് കളമശേരി, പറവൂര്‍കുന്നുകര, ആലുവണ്ടനൊച്ചിമ, പെരുമ്പാവൂര്‍വാഴക്കുളം, മൂവാറ്റുപുഴ, കാഞ്ഞിരമറ്റം എന്നിങ്ങനെ എട്ട് കേന്ദ്രങ്ങളില്‍ 5.30 ന് ഭീകര വിരുദ്ധ സംഗമം നടക്കും. വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന സംഗങ്ങളില്‍ ജനപ്രതിനിധികളും രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.

RELATED STORIES

Share it
Top