വിസതട്ടിപ്പ് കേസില്‍ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തുചിറ്റാര്‍: വിസാതട്ടിപ്പ് കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. ചിറ്റാര്‍ വയ്യാറ്റുപുഴ കണ്ണാട്ടുതറയില്‍ അമ്പിളി  എന്നു വിളിക്കുന്ന സന്ധ്യ (40), കോന്നി മഞ്ഞകടമ്പ് നെടിയകാല പുത്തന്‍വീട്ടില്‍ ഷാജിയെന്നു വിളിക്കുന്ന ഫിറോസ് ഖാന്‍(36) എന്നിവരെയാണ് ചിറ്റാര്‍ പോലിസ് അറസ്റ്റു ചെയ്തത്. ആലപ്പുഴ വീയപുരം കാരചേരില്‍ ഷീജ നല്‍കിയ പരാതിയിലാണ് പോലിസ് നടപടി. മസ്‌ക്കറ്റില്‍ നെഴ്‌സായി ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് സന്ധ്യയും ഫിറോസ്‌ക്കാനും ചേര്‍ന്ന് ആറുസുമാസം മുമ്പ് ഷീജയുടെ പക്കല്‍നിന്നും രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. പലപ്പോഴായി ഒന്നര ലക്ഷം രൂപ ഇരുവരും വാങ്ങി. പാസ്‌പോര്‍ട്ട് കൈവശം വാങ്ങി വക്കുകയും ചെയ്തു. പിന്നീട് ഇവരെ പറ്റി യാതൊരു വിവരവും ലഭിക്കാതെ വന്നതോടെയാണ് പരാതിക്കാരി ചിറ്റാര്‍ പോലിസിനെ സമീപിക്കുന്നത്. ചിറ്റാര്‍ സ്വദേശികളായ പലരില്‍നിന്നും ഇരുവരും വിദേശത്തേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് പണവും പാസ്‌പോര്‍ട്ടും വാങ്ങിയിട്ടുള്ളതായി പോലിസ് പറയുന്നു. പ്രതികളെ റാന്നി കോടതിയില്‍ ഹാജരാക്കി റിമാന്റുചെയ്തു.

RELATED STORIES

Share it
Top