വിഷരഹിത ഭക്ഷണം എത്തിക്കുകസര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി രാമകൃഷ്ണന്‍

പയ്യോളി: വിഷരഹിത ഭക്ഷണം ജനങ്ങള്‍ക്ക് എത്തിക്കുകയാണ് സര്‍ക്കാറിന്റെ പ്രഥമ ലക്ഷ്യമെന്നും തരിശായി ഇട്ടിരിക്കുന്ന വയലുകള്‍ കൃഷിയോഗ്യമാക്കണമെന്നും മന്ത്രി ടി പി രാമകൃഷ്ണന്‍. എല്ലാവരും പാടത്തേക്ക് തുറയൂര്‍ പഞ്ചായത്തിലെ തരിശായി കിടക്കുന്ന 100 ഏക്കര്‍ വയല്‍ നെല്‍ക്കൃഷിയോഗ്യമാക്കുന്നതിന്റെ സന്നദ്ധ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.തുറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ഷരീഫ മണലും പുറത്ത് അധ്യക്ഷത വഹിച്ചു  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞിരാമന്‍ നെല്‍വിത്ത് വിതരണം ചെയ്തു. കൃഷി ഓഫിസര്‍ ഡോണ റിപ്പോര്‍ട്ട് , മണ്ഡലം വികസന മിഷന്‍ കണ്‍വീനര്‍ എം കഞ്ഞമ്മദ്, എം പി അജിത, പി ബാലകൃഷണന്‍, സുനില്‍ ഓടയില്‍, എ കെ ഗിരിജ, എന്‍ പി പത്മനാഭന്‍, പൊടിയാടി നസീര്‍, സി വി ശ്രുതി, വി കെ സിന്ധു, രവി വള്ളത്ത്, സുരേന്ദ്രന്‍ മഠത്തില്‍, എം പി മനോജന്‍, കെ സ്മിത സംസാരിച്ചു.

RELATED STORIES

Share it
Top