വിഷമല്‍സ്യം: തുറമുഖങ്ങളിലും പരിശോധന നടത്തും

തിരുവനന്തപുരം: മല്‍സ്യത്തില്‍ രാസവസ്തു കലര്‍ത്തുന്നത് കണ്ടെത്താന്‍ കേരളത്തിലെ മല്‍സ്യബന്ധന തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെയാകും ഇതു നടപ്പാക്കുക.  വിഷമല്‍സ്യം സംസ്ഥാനത്തെത്തിക്കുന്ന വന്‍കിടക്കാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി. മല്‍സ്യത്തിലെ രാസപരിശോധനകള്‍ക്കായി കൂടുതല്‍ സ്ട്രിപ്പുകള്‍ ഉല്‍പാദിപ്പിക്കാന്‍ സിഐഎഫ്ടിയോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top