വിഷപ്രയോഗം: പിന്നില്‍ ബ്രിട്ടനാവാമെന്നു റഷ്യ

മോസ്‌കോ: തങ്ങളുടെ ചാരനായിരുന്ന സെര്‍ജി സ്‌ക്രിപാലിനെതിരേ വിഷപ്രയോഗം നടത്തിയത് ബ്രിട്ടനാവാമെന്നു റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ്. സംഭവത്തില്‍ റഷ്യക്ക് പങ്കില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ക്രെംലിനില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, സാലിസ്ബറിയില്‍ റഷ്യയുടെ ഇരട്ട ഏജന്റിനെ ലക്ഷ്യമിട്ടവരെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ മന്ത്രി തയ്യാറായില്ല.
ബ്രിട്ടിഷ് ഏജന്‍സികള്‍ക്കാണ് ആക്രമണം കൊണ്ട് ഗുണം ലഭിച്ചതെന്നു വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊല്ലാനുള്ള കഴിവിന് പേരുകേട്ടവരാണ് അവരെന്നും അദ്ദേഹം പറഞ്ഞു. ബ്രെക്‌സിറ്റ് പശ്ചാത്തലത്തില്‍ അവര്‍ ഉയര്‍ത്തിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാത്ത സാഹചര്യത്തില്‍ ആക്രമണം ബ്രിട്ടിഷ് സര്‍ക്കാരിനാണ് ലാഭമായത്- അദ്ദേഹം പറഞ്ഞു.
സോവിയറ്റ് യൂനിയന്‍ വികസിപ്പിച്ച നേര്‍വ് ഏജന്റാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നു കണ്ടെത്തിയതിനു പിന്നാലെ ആക്രമണത്തിനു പിന്നിലെ വഌദിമിര്‍ പുടിന്‍ സര്‍ക്കാരാണെന്ന് ബ്രിട്ടന്‍ കുറ്റപ്പെടുത്തിയിരുന്നു.

RELATED STORIES

Share it
Top