വിഷപ്പുക: രക്ഷ നേടാനുള്ള സാങ്കേതികവിദ്യയുമായി വിദ്യാര്‍ഥികള്‍

കല്ലമ്പലം: പുകമലിനീകരണത്തിനും അതുമൂലമുണ്ടാകുന്ന അന്തരീക്ഷത്തിലെ പൊള്ളുന്ന ചൂടിനും ശാശ്വത പരിഹാരമാവുന്ന കണ്ടുപിടിത്തവുമായി കെടിസിടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥികളായ ആഷിക്കും അക്ഷരയും. തെലങ്കാനയിലെ സെക്കന്തരാബാദില്‍ ഇന്നു മുതല്‍ 15ാം തിയ്യതി വരെ നടക്കുന്ന സതേണ്‍ ഇന്ത്യ സയന്‍സ് ഫെയറില്‍ ഇവര്‍ പങ്കെടുക്കുന്നു ണ്ട്. പുകമലിനീകരണം മൂലം രാജ്യം നേരിടുന്ന ഭീഷണി ഒരു പരിധിവരെ തടഞ്ഞു നിര്‍ത്തുന്നതിനും വിഷപ്പുക മുക്തമായ ഒരിന്ത്യയുടെ പുനര്‍ജനിയും കൂടിയാണ് സ്‌മോക് റിമൂവര്‍ എന്ന പ്രോജക്റ്റിലൂടെ ഇരുവരും ലക്ഷ്യമിടുന്നത്. ശാസ്ത്ര ലോകത്ത് ഏറെ ശ്രദ്ധേയമായ ഈ പ്രൊജക്ട് ഈ അധ്യയന വര്‍ഷത്തെ സംസ്ഥാന ശാസ്ത്ര മേളയില്‍ ഒന്നാം സ്ഥാനത്തോടു കൂടി എ ഗ്രേഡ് നേടിയിരുന്നു. സ്‌കൂളിലെ സയന്‍സ് വിഭാഗം മേധാവി സി എസ് സന്ദീപിന്റെ നേതൃത്വത്തിലാണ് ആഷിക്കും അക്ഷരയും ഈ പ്രോജക്റ്റ് പൂര്‍ത്തീകരിച്ചതും.

RELATED STORIES

Share it
Top