വിശ്വാസ വോട്ട് വിവാദം : പന്നീര്‍സെല്‍വം വിശദീകരണം തേടിചെന്നൈ: അണ്ണാ ഡിഎംകെ നേതാവ് ഒ പന്നീര്‍സെല്‍വം വിശ്വാസ വോട്ട് സംബന്ധിച്ച് വിവാദ പരാമര്‍ശം നടത്തിയ എംഎല്‍എ എസ് എസ് ശരവണനോട് വിശദീകരണം ആവശ്യപ്പെട്ടു. ഫെബ്രുവരിയില്‍ പളനിസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടുന്ന വേളയില്‍ വിമത എംഎല്‍എമാര്‍ക്ക് കോഴ ലഭിച്ചുവെന്നാണ് ശരവണന്‍ പറഞ്ഞത്.വിശ്വാസ വോട്ടില്‍ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യുന്നതിന് എംഎല്‍എമാര്‍ക്ക് പണം നല്‍കിയെന്ന് ശരവണന്‍ പറയുന്ന വീഡിയോ ദൃശ്യങ്ങള്‍ തമിഴ് ചാനലായ മൂണ്‍ ടിവി സംപ്രേഷണം ചെയ്തിരുന്നു. ഇത് വിവാദമായ സാഹചര്യത്തിലാണ് ശരവണനോട് പന്നീര്‍സെല്‍വം വിശദീകരണം ആവശ്യപ്പെട്ടത്. എന്നാല്‍, സംപ്രേഷണം ചെയ്ത വീഡിയോയിലെ ശബ്ദം തന്റേതല്ലെന്നും മറ്റാരോ അത് പുനസൃഷ്ടിച്ചതാണെന്നും ശരവണന്‍ പ്രതികരിച്ചു.

RELATED STORIES

Share it
Top