വിശ്വവിജയികള്‍ക്ക് രാജകീയ വരവേല്‍പ്പ്


പാരിസ്: ഫുട്‌ബോള്‍ ലോകകപ്പില്‍ വിജയികളായ ഫ്രഞ്ച് ടീമിന് പാരിസില്‍ ഉജ്ജ്വല വരവേല്‍പ്പ്. കിരീടവുമായെത്തിയ ഫ്രാന്‍സ് ടീമിനെ സ്വീകരിക്കാന്‍ 50,000ത്തോളം ആരാധകരാണ് പാരിസില്‍ തടിച്ചുകൂടിയത്. ടീം ലോകകപ്പുമായി എത്തിച്ചേരുന്നതും കാത്ത് വിമാനത്താവളത്തില്‍ തന്നെ ആരാധകര്‍ ഫ്രാന്‍സിന്റെ ദേശീയ പതാകയും ജഴ്‌സിയുമണിഞ്ഞ് എത്തിച്ചേര്‍ന്നിരുന്നു.ഫൈനലില്‍ ക്രൊയേഷ്യയെ 4-2ന് തകര്‍ത്താണ് 20 വര്‍ഷത്തിന് ശേഷം ഫ്രഞ്ച് പട ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടത്. കൈലിയന്‍ എംബാപ്പെ, പോള്‍ പോഗ്ബ, അന്റോണിയോ ഗ്രിസ്മാന്‍ എന്നിവരാണ് ഫ്രാന്‍സിന് വേണ്ടി ഫൈനലില്‍ ഗോളുകള്‍ നേടിയത്. ഒരു ഗോള്‍ മാനുവല്‍ മാന്‍സൂകിച്ചിന്റെ സെല്‍ഫ് ഗോളായിരുന്നു.

RELATED STORIES

Share it
Top