വിശ്വമാനവികതയുടെ സംസ്‌കാരം വളര്‍ത്തുന്നതില്‍ മദ്‌റസകളുടെ പങ്ക് വലുത്: ആര്‍ രാജേഷ് എംഎല്‍എ

ചാരുംമൂട്: ആത്മീയ വിദ്യാഭ്യാസത്തോടൊപ്പം കലയ്ക്കും സംസ്്്കാരത്തിനും പ്രാധാന്യം നല്‍കി സമൂഹത്തില്‍ വിശ്വമാനവികതയുടെ സംസ്‌ക്കാരം വളര്‍ത്തുന്നതില്‍ മദ്‌റസകള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് ആര്‍ രാജേഷ് എംഎല്‍എ.
ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍ ചാരുംമൂട് മേഖലാതല മദ്‌റസാ ഫെസ്റ്റ് ചുനക്കര തെക്ക് ജമാഅത്ത് അങ്കണത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡികെഎല്‍എം മേഖലാ വൈസ് പ്രസിഡന്റ് അഹമ്മദ് കബീര്‍ മൗലവി അധ്യക്ഷത വഹിച്ചു.
ചുനക്കര തെക്ക് ജമാഅത്ത് ഇമാം ജൗഫര്‍ സാദിഖ് അല്‍ഖാസിമി മുഖ്യ പ്രഭാഷണം നടത്തി.ഡികെഎല്‍എം മേഖലാ പ്രസിഡന്റ് എ ആര്‍ താജുദീന്‍ മൗലവി, സെക്രട്ടറി കെ പി ഹുസൈന്‍ മൗലവി ,കെ എം വൈ എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മാങ്കാംകുഴി,ചുനക്കര തെക്ക് ജമാഅത്ത് പ്രസിഡന്റ് ഇ അബ്ദുല്‍ ലത്തീഫ്, ഇ എ മൂസാ മൗലവി,അബ്ദുല്‍ സലാം മൗലവി,മുഹമ്മദ് സലിം മൗലവി,മുഹമ്മദ് ഷഫീഖ് മൗലവി,മുഹമ്മദ് ഷെരീഫ് മൗലവി,ഷാഹുല്‍ ഹമീദ് മൗലവി,ഇസ്മായീല്‍ മൗലവി,ഷറഫുദീന്‍ മൗലവി സംസാരിച്ചു.

RELATED STORIES

Share it
Top