വിശിഷ്ട സേവനം: സേനാംഗങ്ങള്‍ക്ക് ഡിജിപിയുടെ കമന്റേഷന്‍ ഡിസ്‌ക്

തിരുവനന്തപുരം: വിശിഷ്ട സേവനം കാഴ്ച വയ്ക്കുന്ന സായുധസേന, തണ്ടര്‍ബോള്‍ട്ട്, ആ ന്റി നക്‌സലൈറ്റ് ഫോഴ്‌സ് (എഎന്‍എഫ്) തുടങ്ങിയവയിലെ അംഗങ്ങള്‍ക്ക് കമന്റേഷന്‍ ഡിസ്‌ക് ഏര്‍പ്പെടുത്തി സംസ്ഥാന പോലിസ് മേധാവിയുടെ ഉത്തരവ്. സേനാംഗങ്ങള്‍ക്ക് നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വിവിധ അംഗീകാരങ്ങള്‍ക്ക് പുറമേയാണ് പുതിയ സംവിധാനം. സായുധസേന എഡിജിപി ചെയര്‍മാനായുള്ള സ്റ്റാന്റിങ് കമ്മിറ്റി ആയിരിക്കും കമന്റേഷന്‍ ഡിസ്‌ക്കിന് അര്‍ഹരായവരെ തിരഞ്ഞെടുക്കുക.
സായുധസേന ഐജി, ഡിഐജി, ചെയര്‍മാന്‍ നിര്‍ദേശിക്കുന്ന രണ്ട് കമാന്‍ഡന്റുമാര്‍, പോലിസ് ആസ്ഥാനം എസ്പി എന്നിവരും കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും. എല്ലാ വര്‍ഷവും പരമാവധി 50 പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ഈ അംഗീകാരം ലഭിക്കും. ബാഡ്ജ് ഓഫ് ഓണര്‍ മുദ്ര ധരിക്കുന്നതുപോലെ കമന്റേഷന്‍ ഡിസ്‌ക്കും യൂനിഫോമില്‍ ധരിക്കാവുന്നതാണ്. സായുധസേന, തണ്ടര്‍ബോള്‍ട്ട്, ആന്റി നക്‌സലൈറ്റ് ഫോഴ്‌സ് തുടങ്ങിയ പോലിസ് വിഭാഗങ്ങ ള്‍ക്ക് ഇനി മുതല്‍ ബാഡ്ജ് ഓഫ് ഓണറിന് പകരം ഡിജിപിയുടെ കമന്റേഷന്‍ ഡിസ്‌ക്കായിരിക്കും നല്‍കുകയെന്നും ഉത്തരവില്‍ പറയുന്നു.

RELATED STORIES

Share it
Top