വിവിധ ഹോട്ടലുകളില്‍ നടത്തിയ റെയ്ഡില്‍ പഴകിയ ഭക്ഷണപദാര്‍ഥങ്ങള്‍ പിടികൂടിചാലക്കുടി: നഗരസഭ ആരോഗ്യവിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നടത്തിയ റെയ്ഡില്‍ പഴകിയ ഭക്ഷണപദാര്‍ഥങ്ങള്‍ പിടിച്ചെടുത്തു. നോര്‍ത്ത് ജങ്ഷനിലെ കല്ലേലി പാര്‍ക്ക്, ആനമല ജങ്ഷനിലെ പാരഡൈസ് ഹോട്ടല്‍ എന്നിവടങ്ങളില്‍ നിന്നാണ് പിടിച്ചെടുത്തത്. മാസങ്ങളോളം ഉപയോഗിച്ച എണ്ണ, ദിവസങ്ങളോളം പഴക്കമുള്ള വിവിധതരം ഇറച്ചി, വിവിധതരം കറികള്‍ എന്നിവയാണ് പിടിച്ചെടുത്തത്. നഗരസഭ നിരോധിച്ച അഞ്ച് മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക് കവറുകള്‍ പാരഡൈസ് ഹോട്ടലില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീമ ജോജുവിന്റെ നിര്‍ദേശ പ്രകാരം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രവീന്ദ്രന്‍, രാകേഷ്, റോബോര്‍ട്ട് എന്നിവരാണ് പരിശോധന നടത്തിയത്.

RELATED STORIES

Share it
Top