വിവിധ പദ്ധതി ഫണ്ട് ചെലവഴിക്കല്‍; മലപ്പുറം ജില്ലയ്ക്ക് രണ്ടാം സ്ഥാനം

മലപ്പുറം: ഈ സാമ്പത്തിക വര്‍ഷം ജൂലൈ 20 വരെ പദ്ധതി തുക ചിലവഴിച്ചതില്‍ മലപ്പുറം ജില്ല സംസ്ഥാനത്ത് രണ്ടാം സ്ഥാനത്ത്. വിവിധ തദ്ധേശ സ്ഥാപനങ്ങള്‍ പദ്ധതി നിര്‍വഹണത്തിനായി ഇതുവരെ ചിലവഴിച്ചത് 107.82 കോടി രൂപയാണ്. ജില്ലയുടെ മൊത്തം പദ്ധതി വിഹിതം 641.77 കോടിയാണ്.
കഴിഞ്ഞ ഏപ്രല്‍ ഒന്നുമുതല്‍ ജൂലൈ 20 വരെ ജില്ലയുടെ മൊത്തം പദ്ധതി തുകയുടെ 16.80 ശതമാനം ചിലവഴിച്ചിട്ടുണ്ട്. സംസ്ഥാന ആകെ പദ്ധതി ചിലവ് 14.74 ശതമാനമാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ശതമാനം പദ്ധതി തുക ചിലവഴിച്ചത് പത്തനംതിട്ട ജില്ലയാണ്. ജില്ലയില്‍ ഗ്രാമപ്പഞ്ചായത്തുകള്‍ മൊത്തം പദ്ധതി തുകയായ 338.63 കോടിയില്‍ 59.87 കോടി (17.68 ശതമാനം), ബ്ലോക്ക് പഞ്ചായത്തുകള്‍ 91.83 കോടിയില്‍ 15.76 കോടി (17.17 ശതമാനം), ജില്ലാ പഞ്ചായത്ത് 97.75 കോടിയില്‍ 9.96 കോടി (10.85 ശതമാനം), നരസഭകള്‍ 119.56 കോടിയില്‍ 22.22 കോടിയും (18.58 ശതമാനം) ഈ സാമ്പത്തിക വര്‍ഷം ചിലവഴിച്ചിട്ടുണ്ട്. മികച്ച തദ്ധേശ സ്ഥാപനങ്ങളെ ചടങ്ങില്‍ മന്ത്രി ജലീല്‍ ആദരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, ജില്ലാ കലക്ടര്‍ അമിത് മീണ, മലപ്പുറം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി എച്ച് ജമീല, പ്ലാനിങ്ങ് ഓഫിസര്‍ പ്രദീപ് കുമാര്‍, തദ്ദേശ സ്ഥാപന ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top