വിവിധ കര്‍മ പരിപാടികളുമായി വനം വകുപ്പ്

കാളികാവ്: ആദിവാസി കോളനികളിലെ ദുരിത ജീവിതത്തിനു പരിഹാരം തേടി വനം വകുപ്പിന്റെ ശക്തമായ ഇടപെടല്‍.ചോക്കാട് പഞ്ചായത്തിലെ കല്ലാമൂല ചിങ്കക്കല്ല് കോളനിയിലാണു ദുരിതം തീര്‍ക്കാന്‍ വനം വകുപ്പ്  രംഗത്തിറങ്ങുന്നത്. മഴയും തണുപ്പും കൂടാതെ കിടന്നുറങ്ങാന്‍ അടച്ചുറപ്പുള്ളൊരു വീടില്ലാത്തവാരണ് ആദിവാസി വിഭാഗങ്ങളില്‍ ഭുരിഭാഗം പേരും. പലയിടത്തും പാതി കെട്ടിയ നിര്‍ത്തിയ തറയോ ഭിത്തിക്കൊപ്പം കെട്ടി നിര്‍ത്തിയ വീടോ ആണ് ഉണ്ടായിരുന്നത്. പാതിവഴിയില്‍ കരാറുകാരന്‍ മുങ്ങിയതടക്കം പല കാരണങ്ങള്‍ കൊണ്ടും വീടെന്ന സ്വപ്‌നം ഈ പാവങ്ങള്‍ക്ക് യാഥാര്‍ത്ഥ്യമായിരുന്നില്ല. ആദിവാസികള്‍ക്കുള്ള ഭവന പദ്ധതി പ്രകാരം രണ്ടര ലക്ഷം രൂപയുടെ വീടാണു പണിയേണ്ടത്. ഗുണഭോക്താവും കരാറുകാരനും വ്യവസ്ഥകളൊന്നും വെക്കാതെയാണ് പലപ്പോഴും പണി തുടങ്ങുക. അതുകൊണ്ടു തന്നെ പണി തുടങ്ങുന്നതിന് മുമ്പോ പണി തുടങ്ങിയതിന് ശേഷമോ കൈപ്പറ്റിയ പണവുമായി കരാറുകാര്‍ മുങ്ങും. കോളനികളില്‍ താമസിക്കുന്ന ആദിവാസി ജനങ്ങള്‍ അവഗണന മടുത്ത് ട്രൈബല്‍ ഓഫിസ് മുഖേന പരാതികള്‍ നല്‍കുന്നുണ്ടെങ്കിലും പലതിനും പരാതി ഉണ്ടാവാറില്ല. ഇത്തരം നിരുത്തരവാദപരമായ നടപടികള്‍ കാരണം വലഞ്ഞ ആദിവാസി കുടുംബങ്ങള്‍ക്കായി പോലിസിനൊപ്പം ഫോറസ്റ്റ് സ്റ്റേഷന്‍ അധികൃതരും സജ്ജീവമായി രംഗത്തുണ്ട്.ഐടിഡിപിയുമായി ബന്ധപ്പെട്ട് വീടുകള്‍ക്കുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. പാതിവഴിയില്‍നിന്നിരുന്ന  വീടുകളുടെ നിര്‍മാണം തുടങ്ങിക്കഴിഞ്ഞു. കോളനിക്കാരെ വിദ്യാഭ്യാസപരമായി വളര്‍ത്തിക്കൊണ്ടുവരുവാനും കാരുവാരകുണ്ട് ഫാഫസ്റ്റ് സ്റ്റേഷന്‍ അധികൃതര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി യോഗ്യതയുള്ള അഞ്ച് പേരെ കണ്ടെത്തി ഏക്‌സൈസ് ഗാര്‍ഡ് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റിന് തയ്യാറാക്കുന്ന പ്രനര്‍ത്തനം തുടങ്ങിയതായി ഡെപ്യൂട്ടി റെയ്ഞ്ചര്‍ ആര്‍ എന്‍ മോഹനന്‍ പറഞ്ഞു. ഗതാഗതം ദുരുതിമായിരുന്ന കോളനിയിലേക്ക് പുതിയ റോഡ് വെട്ടുന്നതിന് വനം വകുപ്പ് അനുമതി നല്‍കിയതോടെ ചിങ്കക്കല്ലില്‍നിന്നും പുറം ലോകത്തേക്ക് ബന്ധപ്പെടാന്‍ സര്‍ക്കാര്‍ പദ്ധതയില്‍ മികച്ച പാത നിര്‍മിച്ചത് കോളനിക്കാര്‍ക്ക അനുഗ്രഹമായി. ഡപ്യൂട്ടി റെയഞ്ചര്‍ക്ക് പുറമെ എസ്എഫ് ഒ വി ബി ശശികുമാര്‍,സി കെ രാജേഷ് എന്നിവരുടെ നേതൃത്തിലാണ് കോളനിവാസികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

RELATED STORIES

Share it
Top