വിവിധയിടങ്ങളില്‍ മെയ്ദിന റാലി നടത്തിപേരാമ്പ്ര: എഐടിയുസി പേരാമ്പ്ര ടൗണില്‍ മെയ്ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. പേരാമ്പ്ര യതീംഖാന പരിസരത്തു നിന്നാരംഭിച്ച റാലി മാര്‍ക്കറ്റ് പരിസരത്ത് സമാപിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി ഇ കുഞ്ഞിരാമന്‍, എ കെ ചന്ദ്രന്‍ മാസ്റ്റര്‍, കെ കെ ബാലന്‍ മാസ്റ്റര്‍, ഇ കെ കൃഷ്ണന്‍, ബാബു കൊളക്കണ്ടി നേതൃത്വം നല്‍കി. മാര്‍ക്കറ്റ് പരിസരത്ത് ചേര്‍ന്ന പൊതുയോഗം സിപി ഐ നേതാവ് പി ജെ ആന്റണി ഉദ്ഘാടനം ചെയ്തു. എ കെ ചന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ അസി സെക്രട്ടറി ആര്‍ ശശി, ഇ കുഞ്ഞിരാമന്‍ സംസാരിച്ചു. വടകര: എഐടിയുസി കുറ്റിയാടി മണ്ഡലം കമ്മിറ്റി മെയ്ദിന റാലി നടത്തി.ആയഞ്ചേരിയില്‍ നടന്ന റാലി സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കുറ്റിയാടി മണ്ഡലം സിക്രട്ടരി കെപി പവിത്രന്‍ അധ്യക്ഷത വഹിച്ചു. കെകെ കുമാരന്‍, സിവി കുഞ്ഞിരാമന്‍, എപി ഹരിദാസന്‍ സംസാരിച്ചു. ഒ കെ രവീന്ദ്രന്‍, കോറോത്ത് ശ്രീധരന്‍, സികെ ബാബു, കെകെ ബാലകൃഷ്ണന്‍, എം ടി രാജന്‍, കെഎം രാജീവന്‍, വി ബാലന്‍, ഇ കെ സുദീപ്, പി കെ ദാമോദരന്‍, പി കെ ചന്ദ്രന്‍, ചന്ദ്രന്‍ പുതുക്കുടി, സിപി ദിനേശന്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top