വിവാഹ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കല്‍: യുവതിയുടെ ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: വിവാഹ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷ നിരസിച്ച രജിസ്റ്റാറുടെ നടപടി ചോദ്യം ചെയ്ത് യുവതി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. ഉദയംപേരൂര്‍ സ്വദേശിനിയായ 19 കാരിയാണ് ഹരജിക്കാരി.
ഹിന്ദുമതത്തില്‍പെട്ട യുവതി ക്രിസ്തു മതവിശ്വാസിയായ തിരുവനന്തപുരം സ്വദേശിയെയാണ് 2013 ല്‍ വിവാഹം കഴിച്ചത്. മിശ്രവിവാഹ സമിതി ഇവരുടെ വിവാഹം നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കി. ഇതു രേഖയാക്കി തിരുവനന്തപുരം നഗരസഭയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ വിവാഹ ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്ന് ചൂണ്ടിക്കാട്ടി യുവതി വിവാഹം രജിസ്റ്റര്‍ ചെയ്തത് റദ്ദാക്കാന്‍ നഗരസഭയിലെ വിവാഹ രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കി. ഇതു തള്ളിയതിനെത്തുടര്‍ന്ന് അപ്പീല്‍ അധികാരിക്ക് അപേക്ഷ നല്‍കിയെങ്കിലും ഇതും നിരസിച്ചു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

RELATED STORIES

Share it
Top