വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ചു;വധുവിന് ഗുരുതര പരിക്ക്

ഭുവനേശ്വര്‍: വിവാഹത്തിന് കിട്ടിയ സമ്മാനം പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ചു. നവവധുവിന് ഗുരുതരമായി പരിക്കേറ്റു. മുത്തശ്ശി സംഭവസ്ഥലത്തുതന്നെ മരിച്ചു. വരന്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.വെള്ളിയാഴ്ച ഒഡീഷയിലെ ബോലംഗീര്‍ ജില്ലയിലാണ് സംഭവം. അഞ്ചു ദിവസം മുന്‍പ് വിവാഹിതരായ ദമ്പതികള്‍, ഫെബ്രുവരി 21ന് സംഘടിപ്പിച്ച വിരുന്നില്‍ പങ്കെടുത്ത അപരിചിതനായ ഒരാള്‍ നല്‍കിയ സമ്മാനമാണ് പൊട്ടിത്തെറിച്ചത്.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. തെളിവുകള്‍ ശേഖരിച്ചതായും അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് പറഞ്ഞു. സമ്മാനം നല്‍കിയ വ്യക്തിക്കുവേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി.

RELATED STORIES

Share it
Top