വിവാഹ രജിസ്‌ട്രേഷന് മതംമാറ്റത്തിന്റെ സാധുത പരിശോധിക്കേണ്ടതില്ല

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവാഹ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് മതംമാറ്റത്തിന്റെ സാധുത ഉദ്യോഗസ്ഥര്‍ പരിശോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. രജിസ്‌ട്രേഷനു വേണ്ടിയുള്ള അപേക്ഷയില്‍ നടപടിയെടുക്കാന്‍ രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങള്‍ക്കു വിധേയമായാണോ വിവാഹം നടന്നിട്ടുള്ളതെന്ന വിലയിരുത്തല്‍ മാത്രം മതിയെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. തൃശൂര്‍ കുണ്ടലിയൂര്‍ സ്വദേശി പ്രണവും ഫിലിപ്പീന്‍ സ്വദേശിനി അരീലേ ബിഷേല്‍ ലോറോയും തമ്മിലുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിന്റെ രജിസ്‌ട്രേഷന്‍ അധികാരി വിസമ്മതിച്ചതിനെ തുടര്‍ന്ന് സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്.

RELATED STORIES

Share it
Top