വിവാഹ ബ്യൂറോ: കുടുംബശ്രീയുടെ കടന്നുകയറ്റം നിയന്ത്രിക്കണം

കണ്ണൂര്‍: വിവാഹ ബ്യൂറോ മേഖലയിലേക്ക് കുടുംബശ്രീയുടെ കടന്നുകയറ്റം നിയന്ത്രിക്കുക, കേരള സ്‌റ്റേറ്റ് മാര്യേജ് ബ്യൂറോ ആന്റ് ഏജന്റ്‌സ് അസോസിയേഷന്‍ ആരംഭിച്ച വിവാഹ ബ്യൂറോയ്ക്കും മാട്രിമോണി വെബ്‌സൈറ്റിനും അംഗീകാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വിവാഹ ഏജന്റുമാരും വിവാഹ ഏജന്‍സികളും പ്രക്ഷോഭത്തിലേക്ക്.
മുഖ്യമന്ത്രിക്കും തൊഴില്‍വകുപ്പ് മന്ത്രിക്കും തദ്ദേശഭരണ മന്ത്രിക്കും നിവേദനം നല്‍കും.
തീരുമാനമായില്ലെങ്കില്‍ ആഗസ്ത് ഒന്നു മുതല്‍ പഞ്ചായത്ത് ഓഫിസുകള്‍ക്കും കലക്ടറേറ്റുകള്‍ക്കും മുന്നില്‍ സമരം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് കെ ചന്ദ്രന്‍, സെക്രട്ടറി കെ എം രവീന്ദ്രന്‍, ഖജാഞ്ചി മാക്‌സിം ഗോര്‍ക്കി, ഷൈലജ സുരേഷ്, ഒ കെ വല്‍സല തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top