വിവാഹ നിശ്ചയം കഴിഞ്ഞ് നാട്ടില്‍ പോകാനിരിക്കേ അപകടത്തില്‍ മരിച്ചുദോഹ:  വിവാഹ നിശ്ചയം കഴിഞ്ഞ് അടുത്തയാഴ്ച നാട്ടിലേക്കു പോകാനിരിക്കുകയായിരുന്ന ചാവക്കാട്  സ്വദേശി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു. തൊഴിയൂര്‍ താഴിശ്ശേരിക്ക് സമീപം പാലേമാവ് എട്ടാംതറയില്‍ (കുട) സുലൈമാന്റെ മകന്‍ ഷിഫാദ് (25) ആണ് മരിച്ചത.്  വെള്ളിയാഴ്ച രാത്രി 7.30ഓടെ അല്‍ഖോറില്‍ ആയിരുന്നു അപകടം. സിഗ്‌നല്‍ കടക്കുമ്പോള്‍ ബൈക്ക് നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്കു കയറി തെറിച്ചു വീഴുകയായിരുന്നു. നെഞ്ചിലേറ്റ പരിക്കാണ് മരണകാരണം. സംഭവസ്ഥലത്തു തന്നെ മരണം സംഭവിച്ചിരുന്നു.ഹമദ് ഹോസ്പിറ്റലിനു കീഴില്‍ വക്‌റയില്‍ പ്രവര്‍ത്തിക്കുന്ന അല്‍വക്‌റ ഹോസ്പിറ്റലില്‍  കാഷ്യറായി ജോലിചെയ്തു വരികയായിരുന്നു.പിതാവും മാതാവും ഖത്തറില്‍ തന്നെയുണ്ട്. അടുത്ത ആഴ്ച നാട്ടിലേക്കു പോകാനിരിക്കുകയായിരുന്നു. വിവാഹത്തിനുള്ള സാധന സാമഗ്രികളടക്കം നാട്ടില്‍ പോവുമ്പോള്‍ കൊണ്ടുപോവാനുള്ള ലഗേജ് കെട്ടി വച്ചിരുന്നു.മാതാവ്: സഫിയ. സഹോദരന്‍  ഷെഫിന്‍ (വിദ്യാര്‍ഥി). ഹമദ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നിയമനടപടികള്‍ക്കു ശേഷം ഖത്തറില്‍ തന്നെ മറവ് ചെയ്യും.

RELATED STORIES

Share it
Top