വിവാഹിതനാവാന്‍ മൊബൈല്‍ ഫോണും താക്കോലും വിഴുങ്ങി യുവാവ്

പട്‌ന: ഉത്തര്‍പ്രദേശില്‍ വിവാഹിതനാവാന്‍ തന്റെ ജീവിതത്തെ പോലും അപകടത്തിലാക്കി യുവാവ് അകത്താക്കിയതു മൊബൈല്‍ ഫോണും താക്കോലും വയറുകളും മറ്റു വസ്തുക്കളും. 42കാരനായ അജയ് ദ്വിദേദിയാണു വിവാഹിതനാവാന്‍ ഈ സാഹസത്തിനു മുതിര്‍ന്നത്. വിവാഹം നടക്കാത്തതിനെ തുടര്‍ന്നു മന്ത്രവാദിയെ സമീപിച്ച ഇദ്ദേഹം അയാളുടെ നിര്‍ദേശ പ്രകാരമാണു മൊബൈലും മറ്റും വിഴുങ്ങിയത്.
മൊബൈല്‍ ഫോണ്‍, ബാറ്ററി, താക്കോലുകള്‍, വയറുകള്‍, ഗ്ലാസ് തുടങ്ങിയവയും മറ്റും വിഴുങ്ങിയ അജയ് കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തി എക്‌സ്‌റേ എടുത്തപ്പോഴാണ് അകത്തുള്ള വസ്തുക്കള്‍ കണ്ട്് ഡോക്ടര്‍ ഞെട്ടിയത്. തുടര്‍ന്ന് ഓപറേഷനിലൂടെ വിഴുങ്ങിയവ പുറത്തെടുക്കുകയായിരുന്നു. ഇത്തരം ചെയ്തികള്‍ ജീവന്‍ വരെ അപകടത്തിലാക്കുന്നതാണെന്നു ഡോക്ടര്‍ പറഞ്ഞു. മന്ത്രവാദിയുടെ ഉപദേശങ്ങള്‍ ഇദ്ദേഹത്തെ ആത്മഹത്യാ പ്രവണതയിലേക്കു നയിച്ചിരുന്നതായും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top