വിവാഹാഭ്യര്‍ഥന: മോഡലിനെ യുവാവ് ബന്ദിയാക്കിയത് 12 മണിക്കൂര്‍

ഭോപാല്‍: വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നു യുവാവ് മോഡലിനെ ബന്ദിയാക്കിയത് 12 മണിക്കൂര്‍. മധ്യപ്രദേശിലെ ഭോപാലില്‍ വെള്ളിയാഴ്ചയാണ് സംഭവം. ഉത്തര്‍പ്രദേശിലെ അലിഗഡ് സ്വദേശിയായ രോഹിത് എന്നയാളാണ് മുപ്പതുകാരിയായ മോഡലിനെ അവരുടെ ഫഌറ്റില്‍ തോക്കുചൂണ്ടി ബന്ദിയാക്കിയത്.
ഫഌറ്റിനുള്ളില്‍ കടന്ന രോഹിത് ഉള്ളില്‍ നിന്നു പൂട്ടി യുവതിയെ ഉപദ്രവിക്കുകയായിരുന്നു. യുവതിയുടെ കാമുകനെന്നാണ് ഇയാള്‍ സ്വയം അവകാശപ്പെടുന്നത്. ഇവരെ പ്രണയിക്കുന്നതായും വിവാഹം കഴിക്കാന്‍ സമ്മതിച്ചാലേ പുറത്തുവിടൂ എന്ന നിലപാടിലായിരുന്നു ഇയാള്‍. അയല്‍ക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് പോലിസ് എത്തിയെങ്കിലും രോഹിത്തിന്റെ ഭീഷണിയെ തുടര്‍ന്ന് അകത്തു കടക്കാനായില്ല. ഏറെ നേരത്തെ അനുനയ ശ്രമത്തിനൊടുവിലാണ് യുവാവ് വാതില്‍ തുറന്നത്.

RELATED STORIES

Share it
Top