വിവാഹവേദിയില്‍ ഓഖി സഹായം കൈമാറി

അരൂര്‍: ഓഖി ദുരന്ത ബാധിതരെ സഹായിക്കുന്നതിനുള്ള ധനസഹായം വിവാഹ വേദിയില്‍ കൈമാറി. അരൂര്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റും തേജസിന്റെ അരൂര്‍ ലേഖകനുമായ ബി അന്‍ഷാദിന്റെ മകളുടെ വിവാഹ വേദിയിലാണ് വിവാഹത്തിനെത്തിയ ജനങ്ങള്‍ക്ക് കൗതുകമായ ചടങ്ങ് നടന്നത്.
ഓഖി കൊടുങ്കാറ്റില്‍ ദുരിതത്തില്‍ പെട്ട വരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അരൂര്‍ പ്രസ് ക്ലബ്ബിന്റെ അഭ്യര്‍ഥനപ്രകാരം ചന്തിരൂര്‍ ഇന്റസ്ട്രിസും എരമല്ലൂര്‍ റോസ് ഗാര്‍ഡന്‍സും ചേര്‍ന്നാണ് സംഭാവന നല്‍കിയത്.
വധു അഹ്‌സന, വരന്‍ നിഷാദ്, അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് സി ബി ചന്ദ്രബാബു, സിപിഎം ഏരിയാ സെക്രട്ടറി പി കെ സാബു, എന്നിവരുടെ സാന്നിധ്യത്തില്‍ സ്‌പോണ്‍സര്‍ പി എ അബ്ദുഹാജി അമ്പതിനായിരംരൂപയുടെ ചെക്ക് അഡ്വ എ എം ആരിഫ് എംഎല്‍എക്ക് കൈമാറി.

RELATED STORIES

Share it
Top