വിവാഹപ്പന്തലില്‍ വരന്റെ നേതൃത്വത്തില്‍ രക്തദാനം

പാനൂര്‍: വിവാഹനാളില്‍ രക്തദാനം നടത്തി നവവരന്റെയും കുടുംബാംഗങ്ങളുടെയും മാതൃകാ പ്രവര്‍ത്തനം. ചെണ്ടയാട്ടെ പി വി ഇസ്മായിലിന്റെ മകന്‍ ഇജാസും കുടുംബവുമാണ് കോടിയേരി മലബാര്‍ കാന്‍സര്‍ സെന്ററിലെ ബ്ലഡ് ബാങ്കിലേക്ക് രക്തം നല്‍കിയത്. സിഎച്ച് സെന്ററുമായി സഹകരിച്ചായിരുന്നു നടപടി. വിവാഹത്തിനായി ഒരുക്കിയ പന്തലില്‍ ക്യാംപ് സംഘടിപ്പിച്ചായിരുന്നു രക്തദാനം. കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ അമ്പതോളം പേര്‍ രക്തം നല്‍കി.
പുതുജീവിതത്തിലേക്ക് കടക്കുമ്പോള്‍ സമൂഹത്തിന് ഉപകരിക്കുന്ന വേറിട്ട പ്രവൃത്തി ചെയ്യാമെന്ന ചിന്തയാണ് രക്തദാനത്തിനായി പ്രേരിപ്പിച്ചതെന്ന് ഇജാസ് പറഞ്ഞു. പാനൂര്‍ എസ്‌ഐ വി കെ ഷൈജിത്ത് ഉദ്ഘാടനം ചെയ്തു. പൊട്ടങ്കണ്ടി അബ്ദുല്ല അധ്യക്ഷനായി. അനുമോദന ചടങ്ങിന്റെ ഉദ്ഘാടനം നഗരസഭാധ്യക്ഷ കെ വി റംല നിര്‍വഹിച്ചു. എം സി വി ഗഫൂര്‍, പി പി എ സലാം, ഡോ. അലി, പി കെ ഷാഹുല്‍ ഹമീദ്, കെ കെ മുനീര്‍, എ സി ഇസ്മായില്‍, കെ വി ഇസ്മായില്‍, മരുന്നന്‍ സിദ്ദീഖ്, ബഷീര്‍ കൂരാറ, പി സി ഖാദര്‍ ഹാജി, മോഹന്‍ദാസ് പങ്കെടുത്തു.

RELATED STORIES

Share it
Top