വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയ സംഭവത്തില്‍ കേസെടുക്കാന്‍ കോടതി ഉത്തരവ്

കാസര്‍കോട്: വിവാഹത്തിന് രണ്ട് ദിവസം മുമ്പ് വരന്റെ വീട്ടുകാര്‍ പിന്മാറിയ സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു. കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.
മൊഗ്രാലിലെ യുവാവും പൈവളിഗെയിലെ പെണ്‍കുട്ടിയും തമ്മില്‍ നടക്കേണ്ട വിവാഹമാണ് മുടങ്ങിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയില്‍  വരനും ബന്ധുക്കള്‍ക്കുമെതിരേയാണ് കേസെടുക്കാന്‍ കുമ്പള പോലിസിന് നിര്‍ദേശം നല്‍കിയത്.
കഴിഞ്ഞ രണ്ടിന് വിവാഹം നടക്കാനിരിക്കെയാണ് വരന്റെ വീട്ടുകാര്‍ പിന്മാറിയത്. ഏപ്രില്‍ രണ്ടിനാണ് വരനും പിതാവും സഹോദരിയും പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവാഹം നിശ്ചയം നടത്തിയത്. ക്ഷണക്കത്ത് അടിക്കുകയും വസ്ത്രങ്ങളും സ്വര്‍ണാഭരണങ്ങളും വാങ്ങുകയും വിവാഹത്തിനുള്ള ഹാള്‍ ബുക്ക് ചെയ്യുകയും ബന്ധുക്കളെയെല്ലാം ക്ഷണിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് വിവാഹത്തില്‍ നിന്നും പിന്മാറുന്ന വിവരം വധുവിന്റെ വീട്ടുകാരെ അറിയിച്ചത്.

RELATED STORIES

Share it
Top