വിവാഹം കഴിഞ്ഞ് നാലുദിവസത്തിനുശേഷം വധുവിനെ വെട്ടിനുറുക്കി
നവിമുംബൈ: വിവാഹം കഴിഞ്ഞ് നാലാംദിവസം നവവധുവിനെ ഭര്‍തൃവീട്ടുകാര്‍ ക്രൂരമായി കൊലപ്പെടുത്തി. കൊലപ്പെടുത്തിയ ശേഷം ശരീരം വെട്ടിനുറുക്കി അഴുക്കുചാലിലടക്കം പലയിടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. കോള്‍ സെന്റര്‍ ജീവനക്കാരിയായ പ്രിയങ്ക ഗോരവ് ആണ് കൊല്ലപ്പെട്ടത്. പ്രിയങ്കയും ഭര്‍ത്താവായ സിദ്ധാര്‍ഥ ഗോവരും തമ്മില്‍ മൂന്നു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. എന്നാല്‍ സിദ്ധാര്‍ഥ് പ്രിയങ്കയെ വിവാഹം കഴിക്കുന്നത് സിദ്ധാര്‍ഥിന്റെ വീട്ടുകാര്‍ക്ക് ഇഷ്ടമുണ്ടായിരുന്നില്ല. കിടന്നുറങ്ങുകയായിരുന്ന പ്രിയങ്കയെ സിദ്ധാര്‍തിന്റെ അ്മ്മ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നാണ് റിപോര്‍ട്ട്. പിന്നീട് മറ്റൊരാളുടെ സഹായത്തോടെ മൃതദേഹം വെട്ടിനുറുക്കുകയായിരുന്നു. അഴുക്കുചാലിലടക്കം മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ഉപേക്ഷിച്ചു. യുവതിയെ കാണാനില്ലെന്ന് സഹോദരി നേരത്തേ പരാതി നല്‍കിയിരുന്നു. പിന്നീട് റോഡരികില്‍ നിന്നും പച്ച കുത്തിയ കൈയുടെ അവശിഷ്ടം കണ്ടെടുത്തതോടെ പ്രിയങ്ക കൊല്ലപ്പെട്ടതായി പോലീസിനും ബന്ധുക്കള്‍ക്കും സംശയം തോന്നി. പിന്നീട് ഭര്‍തൃവീട്ടുകാരെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്താവുന്നത്. തങ്ങള്‍ക്കോ സിദ്ധാര്‍ഥിനോ വിവാഹത്തിനു താല്‍പര്യമില്ലായിരുന്നെന്നും പ്രിയങ്കയുടെ നിര്‍ബന്ധപ്രകാരമാണ് വിവാഹം നടന്നതെന്നും അവര്‍ പറഞ്ഞു. വിവാഹം കഴിഞ്ഞയുടനെ കൊലപ്പെടുത്താന്‍ നേരത്തേ പദ്ധതിയിട്ടിരുന്നതായും ഇവര്‍ വെളിപ്പെടുത്തി.

[related]

RELATED STORIES

Share it
Top