വിവാദ സ്വാമി വയനാട്ടില്‍ ഭൂമി വാങ്ങാന്‍ ശ്രമം നടത്തികല്‍പ്പറ്റ: പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ചതിനെ തുടര്‍ന്ന് ചികില്‍സയിലുള്ള സ്വാമി ഗംഗേശാനന്ദ വയനാട്ടിലെ തിരുനെല്ലിയില്‍ ഭൂമി വാങ്ങാന്‍ കരാര്‍ എഴുതി. തിരുനെല്ലിയില്‍ മൂന്ന് ഏക്കര്‍ വാങ്ങാനായാണ് ഉടമ്പടി തയ്യാറാക്കിയത്. ഇടനിലക്കാരന്റെ വീട്ടില്‍ ഇയാള്‍ രണ്ട് ദിവസം തങ്ങുകയും ചെയ്തു. 35 ലക്ഷം രൂപയുമായാണ് സ്വാമിയും സംഘവും വയനാട്ടിലെത്തിയത്. എന്നാല്‍, പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ തുക ആവശ്യമായി വന്നതോടെ അഡ്വാന്‍സ് നല്‍കി എഗ്രിമെന്റ് വച്ച് മടങ്ങുകയായിരുന്നത്രേ. തിരുനെല്ലി ക്ഷേത്രത്തിന് സമീപത്തെ  ഭൂമി സ്വന്തമാക്കി ആത്മീയ വ്യാപാരം ഉള്‍പ്പെടെ ഗംഗേശാനന്ദ ലക്ഷ്യമിട്ടിരുന്നതായി പറയപ്പെടുന്നു. അന്വേഷണ സംഘം അടുത്തദിവസം തിരുനെല്ലിയില്‍ എത്തിയേക്കുമെന്നറിയുന്നു.

RELATED STORIES

Share it
Top