വിവാദ സര്‍ക്കുലര്‍ : യൂത്ത് കോണ്‍ഗ്രസ് എസ്ബിഐ ബ്രാഞ്ച് ചങ്ങലയിട്ടു പൂട്ടികൊച്ചി: എസ്ബിഐ ബാങ്ക് പുറത്തിറക്കിയ വിവാദ സര്‍ക്കുലറില്‍ കൊച്ചിയിലും പ്രതിഷേധം ശക്തം. മേനക ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന എസ്ബിഐ മെയിന്‍ ബ്രാഞ്ച് ഓഫിസിലേക്ക് മാര്‍ച്ചുമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചങ്ങലയിട്ട് ഓഫിസ് പുറത്തുനിന്നു പൂട്ടി. ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലിസെത്തി ബലപ്രയോഗത്തിലൂടെയാണ് പൂട്ട് പൊളിച്ചത്. സ്ഥലത്ത് നേരിയ തോതില്‍ സംഘര്‍ഷവുമുണ്ടായി. തുടര്‍ന്ന് സമരത്തിനു നേതൃത്വം നല്‍കിയ ആറ് കെഎസ്‌യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധ പരിപാടി ഡിസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. ഷിബിന്‍ ദേവസ്സി അധ്യക്ഷത വഹിച്ചു. സര്‍വീസ് ചാര്‍ജുകള്‍ അന്യായമായി വീണ്ടും വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബെഫി) എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്ബിഐ സോണല്‍ ഓഫിസിനു മുന്നില്‍ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. പ്രതിഷേധ യോഗം ബെഫി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് എസ് അനില്‍ ഉദ്ഘാടനം ചെയ്തു.

RELATED STORIES

Share it
Top