വത്തക്ക പരാമര്‍ശം: അധ്യാപകനെതിരേ വകുപ്പുതല അന്വേഷണവും

തിരുവനന്തപുരം: വിദ്യാര്‍ഥിനികളുടെ വസ്ത്രധാരണ രീതികളെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയെന്ന ആരോപണം നേരിടുന്ന ഫാറൂഖ് ട്രെയിനിങ് കോളജ് അധ്യാപകന്‍ ജവഹര്‍ മുനവ്വറിനെതിരേ വകുപ്പുതല അന്വേഷണം നടക്കുന്നതായി മന്ത്രി എ കെ ബാലന്‍ നിയമസഭയില്‍ അറിയിച്ചു.ഇതിനായി വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിട്ടുണ്ട്. നിലവില്‍ കോളജിലെ ഒരു പെണ്‍കുട്ടിയുടെ പരാതിയില്‍ കൊടുവള്ളി പോലിസ് അധ്യാപകനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അധ്യാപക വൃത്തിയെ കളങ്കപ്പെടുത്തുന്ന പ്രസ്താവനയാണ് അധ്യാപകന്‍ നടത്തിയത്. അതേസമയം, അധ്യാപകനെ പോലിസ് അറസ്റ്റ് ചെയ്തിട്ടില്ല. കേസില്‍ സ്വാഭാവികമായും തുടരന്വേഷണം ഉണ്ടാവും. അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷമേ സര്‍ക്കാര്‍ നടപടി സ്വീകരിക്കൂ. അധ്യാപകനെതിരേ കേസെടുത്തത് അനാവശ്യ നടപടിയാണെന്നു ചോദ്യം ഉന്നയിച്ച കെ എം ഷാജി എംഎല്‍എ പറഞ്ഞു.

RELATED STORIES

Share it
Top