വിവാദങ്ങള്‍ നിറഞ്ഞ കേസിലെ പ്രതിപ്പട്ടികയില്‍ പയ്യോൡയിലെ സിപിഎം നേതാക്കള്‍

പയ്യോളി:  ഏറെവിവാദങ്ങള്‍ നിറഞ്ഞ സിടി മനോജ് വധക്കേസില്‍ പ്രതിപട്ടികയില്‍ പയ്യോളി സിപിഎം മുന്‍നിരനേതാക്കള്‍. അഞ്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തില്‍ ആദ്യം ലോക്കല്‍ പോലിസും പന്നീട് ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി അടക്കം 15പേരെപ്രതിചേര്‍ത്താണ് കുറ്റപത്രം നല്‍കിയിരുന്നത്. കേസില്‍ വിജാരണതുടങ്ങാനിരിക്കെ തങ്ങളല്ല യഥാര്‍ഥപ്രതികളെന്നും പാര്‍ട്ടിയും പോലിസും ചേര്‍ന്ന് കുടുക്കിയതാണന്നും ഇവര്‍ മൊഴിനല്‍കി.  തൂടര്‍ന്ന് കേസിലെ ഗൂഡാലോചന പുറത്ത്‌കോണ്ട് വരണമെന്നാവശ്യപ്പെട്ട് മനോജിന്റെ സുഹൃത്തും പൊതുപ്രവര്‍ത്തകനുമായ സാജിദ് ഹൈകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സിബിഐ അന്വേഷണത്തിനുത്തരവിട്ടത്.  മാസങ്ങള്‍ക്ക്മുമ്പ് വടകരയില്‍ ക്യാംപ് ചെയ്ത അന്വേഷണസംഘം ഇന്നലെയാണ് പയ്യോൡയിലെ സിപിഎം നേതാക്കളടക്കം 9പേരെ അറസ്റ്റ്‌ചെയ്തത്.

RELATED STORIES

Share it
Top