വിവാദങ്ങള്‍ക്ക് നടുവിലും കൊഹ്‌ലിയും അനുഷ്‌കയും മോദിയെ കാണാനെത്തി

ന്യൂഡല്‍ഹി: നീണ്ട കാലത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കൊഹ്‌ലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനെത്തി. യൂറോപ്പ് യാത്രയ്ക്കു ശേഷമാണ് ദമ്പതികള്‍ ഇന്ത്യയിലെത്തിയത്. ഇരുവരും മോദിയെ സന്ദര്‍ശിക്കുന്ന ചിത്രങ്ങള്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് വഴിയാണ് പുറത്ത് വിട്ടത്. ഇവര്‍ക്ക് പ്രധാനമന്ത്രി വിവാഹ ആശംസകള്‍ നേര്‍ന്നതായും അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു.വിദേശത്തുവെച്ച് വിവാഹം നടത്തിയതെന്നതിന്റെ പേരില്‍ ബിജെപി എംഎല്‍എ താരങ്ങളെ രാജ്യദ്രോഹികളെന്ന് വിളിച്ചിരുന്നു. ദേശസ്‌നേഹമുണ്ടായിരുന്നെങ്കില്‍ ഇരുവരും ഇന്ത്യയില്‍ വച്ച് വിവാഹം നടത്തുമായിരുന്നെന്ന് മധ്യപ്രദേശില്‍ നിന്നുള്ള ബിജെപി എംഎല്‍എ പന്നാലാല്‍ ഷാകിയയാണ് ആരോപിച്ചത്. ഇതിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു. ഇതിനിടയിലാണ്  ദമ്പതികള്‍ പ്രധാനമന്ത്രിയെ കാണാനെത്തിയത്.

ഡിസംബര്‍ 11ന് ഇറ്റലിയിലെ ടസ്‌കാനിയില്‍ വച്ചായിരുന്നു കൊഹ്‌ലിയുടെയും അനുഷ്‌കയുടെയും വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു താരദമ്പതികളുടെ മിന്നുകെട്ട്. ഇന്ത്യയില്‍ തിരിച്ചെത്തിയ ഇരുവരും  ക്രിക്കറ്റ്് ബോളിവുഡ് താരങ്ങള്‍ക്കുവേ വേണ്ടി ഡിസംബര്‍ 21ന് ഡല്‍ഹിയിലും ഡിസംബര്‍ 26ന് മുംബൈലും വിവാഹ വിരുന്ന് സംഘടിപ്പിക്കുന്നുണ്ട്.

RELATED STORIES

Share it
Top