വിവാദങ്ങള്‍ക്കൊടുവില്‍ പുളിക്കല്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവച്ചു

കൊണ്ടോട്ടി: വിവാദങ്ങള്‍ക്കും കോലാഹലങ്ങള്‍ക്കുമൊടുവില്‍ പുളിക്കല്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കോണ്‍ഗ്രസ്സിലെ ചീരങ്ങന്‍ മുഹമ്മദ് രാജിവച്ചു. പ്രദേശിക കോണ്‍ഗ്രസ് നേതൃത്വം ഉണ്ടാക്കിയ ധാരണ പ്രകാരം രണ്ടുവര്‍ഷമായിരുന്നു ചീരങ്ങന്‍ മുഹമ്മദ് മാസ്റ്ററുടെ കാലാവധി.
എന്നാല്‍, കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം ഇതിനെതിരേ രംഗത്തുന്നു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ വീതംവയ്ക്കരുത് എന്ന കെപിസിസി സര്‍ക്കുലര്‍ പാലിക്കണമെന്നും ഒരു കാരണവശാലും പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിച്ച് ജയിക്കാത്തവര്‍ക്ക് വൈസ് പ്രസിഡന്റ് സ്ഥാനം മാറി നല്‍കരുതെന്നുമാവശ്യപ്പെട്ട് ജില്ലാ നേതൃത്വത്തിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ജില്ലാ-പ്രദേശിക നേതാക്കളുടെ സാന്നിധ്യത്തില്‍ മലപ്പുറത്തുനടന്ന യോഗത്തിലാണ് സമവായമുണ്ടായത്. മെയ് ഒന്നിന് വൈസ് പ്രസിഡന്റായ ചീരങ്ങന്‍ മുഹമ്മദ് മാസ്റ്ററോട് രാജിവയ്ക്കാന്‍ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. പുതിയ വൈസ് പ്രസിഡന്റിനെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അറിവോടെ പിന്നീട് തീരുമാനിക്കും.

RELATED STORIES

Share it
Top