വിവാദങ്ങള്‍ക്കൊടുവില്‍ ഹസ്തദാനം ചെയ്ത് മോദിയും മന്‍മോഹന്‍ സിങ്ങും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ മന്‍മോഹന്‍ സിങും തമ്മിലുള്ള വാക്‌പോരാണ് ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പ്രധാനമായും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്.എന്നാല്‍, ഇതിനിടെ ഇരുവരും തമ്മില്‍ കാണാന്‍ ഇടവന്നപ്പോള്‍ വാക്‌പോരുകള്‍ മറന്ന് പരസ്പരം ഹസ്തദാനം ചെയ്ത മോദിയുടെയും മന്‍മോഹന്റെയും ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്.

2001ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെ ഒന്നാം വാര്‍ഷിക ചടങ്ങിനിടെയാണ് ഇരുവരും പരസ്പരം കണ്ടുമുട്ടിയത്.
നേരത്തെ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് പാക്കിസ്ഥാന്റെ സഹായം തേടിയെന്ന മോദിയുടെ പരാമര്‍ശം മന്‍മോഹനെ ചൊടിപ്പിച്ചിരുന്നു.
ഇതിനെതരേ രൂക്ഷമായ ഭാഷയിലാണ് മന്‍മോഹന്‍ സിങ് പ്രതികരിച്ചത്. മോദി പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും രാഷ്ട്രീയ നേട്ടത്തിനായി മോദി കളവ് പ്രചരിപ്പിക്കുന്നതില്‍ വേദനയുണ്ടെന്നും മന്‍മോഹന്‍ സിങ് അന്ന് പറഞ്ഞിരുന്നു.

RELATED STORIES

Share it
Top