വിവാദങ്ങള്‍ക്കൊടുവില്‍ കമ്പോസ്റ്റ് യൂനിറ്റിന്റെ ഉദ്ഘാടനം ഇന്ന്

ഒറ്റപ്പാലം: നിര്‍മാണം കഴിഞ്ഞ് മാസങ്ങളായിട്ടും പ്രവര്‍ത്തനം ആരംഭിക്കാതെ കിടന്നിരുന്ന കയറമ്പാറയിലെ എയ്‌റോബിക് കമ്പോസ്റ്റ് യൂനിറ്റിന്റെ ഉദ്ഘാടനം ഇന്നുനടക്കും. പ്ലാന്റ് കയറമ്പാറയില്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തര്‍ക്കമുണ്ടായിരുന്നു. ശേഖരിക്കുന്ന മാലിന്യം മുഴുവന്‍ പ്ലാന്റില്‍ സംസ്‌കരിക്കുന്നത് ഗുരുതര പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന ആരോപണമാണ് ഉയര്‍ന്നിരുന്നത്. ചെയര്‍മാന്റെ നേതൃത്വത്തില്‍ സര്‍വ കക്ഷിയോഗം വിളിച്ച് പരിഹരിച്ചതിന് പിറകെ പ്ലാന്റിന് നേരെ അക്രമവും അരങ്ങേറി. ഒരു ലക്ഷത്തോളം രൂപയാണ് നഷ്ടം സംഭവിച്ചത്. ഇതേ തുടര്‍ന്ന് വൈകിയ ഉദ്ഘാടനമാണ് പുനര്‍ നിര്‍മാണ ശേഷം ഇന്നു നടക്കുന്നത്. നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ ഏഴര ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന അഞ്ച് യൂനിറ്റുകളില്‍ ആദ്യ യൂനിറ്റാണ് ഇത്. എട്ട് മാലിന്യ ബിന്നുകളുള്ള പ്ലാന്റിലേക്ക് വേണ്ട വെള്ള കണക്ഷനും വൈദ്യുതീകരണവും പൂര്‍ത്തിയായിട്ടുണ്ട്. മുണ്ടൂര്‍ ഐആര്‍ടിസിയാണ് പ്ലാ ന്റ് നിര്‍മിച്ചത്. ഇന്ന് രാവിലെ 9.30ന് പി ഉണ്ണി എംഎല്‍എ ഉദ്ഘാടനം ചെയ്യും. ചെയര്‍മാന്‍ എന്‍ എം നാരായണന്‍ നമ്പൂതിരി അധ്യക്ഷത വഹിക്കും.

RELATED STORIES

Share it
Top