വിവാദങ്ങളെ തള്ളി കൊച്ചി തുറമുഖ ആഴം കൂട്ടല്‍ കരാര്‍ ഡ്രഡ്ജിങ്ങ് കോര്‍പ്പറേഷന്

മട്ടാഞ്ചേരി: ആഗോള കമ്പനികളെ പിന്തള്ളി കൊച്ചി തുറമുഖ ട്രസ്റ്റിന്റെ 2017-18 വര്‍ഷത്തെ ഡ്രഡ്ജിങ്ങ് കരാര്‍ ഡ്രഡ്ജിങ്ങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ നേടി.  88.51 കോടി രൂപയാണ് കരാര്‍ തുക.
ആഗോള കമ്പനികളെ  ഡ്രഡ്ജിങ്ങ് കരാറിലുള്‍പ്പെടുത്തിയതിനെ തുറമുഖത്തെ  തൊഴിലാളി സംഘടനകള്‍ വിവാദമാക്കിയിരുന്നു. ഡിസിഐയെ ഒഴിവാക്കാനുള്ള നീക്കമെന്ന   വിവാദം ഇതോടെ ഇല്ലാതായി. 2011 മുതല്‍ തുടര്‍ച്ചയായി ഏഴാം വര്‍ഷമാണ് ഡിസിഐക്ക് കൊച്ചി തുറമുഖ ട്രസ്റ്റ് ഡ്രഡ്ജിങ്ങ് കരാര്‍ ലഭിക്കുന്നത്.
1995 വരെ കൊച്ചി തുറമുഖ ട്രസ്റ്റിന്റെ ലോര്‍ഡ് വെല്ലിങ്ടണ്‍, മട്ടാഞ്ചേരി എന്നീ ഡ്രഡ്ജറുകളാണ് ചെളിനീക്കി ആഴം വര്‍ദ്ധിപ്പിക്കല്‍ വ്രവര്‍ത്തനം നടത്തിയിരുന്നത്. തുടര്‍ന്ന് ഇത് സ്വകാര്യഡ്രഡ്ജിങ്ങ് കമ്പനികള്‍ക്കും തുറമുഖ ട്രസ്റ്റ്  വക നെഹ്‌റു ശതാബ്ദിയുമാണ് നടത്തിയിരുന്നത്. പ്രതിവര്‍ഷം 120 കോടി  രുപ വരെയായിരുന്നു ഡ്രഡ്ജിങ്ങിനായി കൊച്ചി തുറ മുഖം ചെലവഴിച്ചിരുന്നത്. പുറംകടല്‍ മുതല്‍ കപ്പല്‍ ചാലും  തുറമുഖ ട്രസ്റ്റ് മേഖലയിലും ഡ്രഡ്ജിങ്ങ് നടത്തുവാനാണ് കരാര്‍. ഡിസിഐയുടെ രണ്ട് ഡ്രഡ്ജര്‍ കപ്പലുകളാണ് കൊച്ചിയില്‍ പ്രവര്‍ത്തിക്കുക.

RELATED STORIES

Share it
Top