വിവര ചോര്‍ച്ച; ഓഹരി വിപണിയില്‍ തകര്‍ന്ന് ഫേസ് ബുക്


ന്യൂയോര്‍ക്ക്: രണ്ട് മണിക്കൂറിനുള്ളില്‍ 1500 കോടി ഡോളറിന്റെ നഷ്ടം. വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതിനു പിന്നാലെ യുഎസ് ഓഹരിവിപണിയില്‍ തകര്‍ന്ന് ഫേസ്ബുക്. ഇതോടെ ലോക ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഫേസ്ബുക് സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ് മൂന്നാം സ്ഥാനത്തു നിന്ന് ആറാമതെത്തി.
ഫേസ്ബുക് ഉപയോക്താക്കളുടെ എണ്ണത്തിലും പ്രതീക്ഷിച്ചതിലും കുറവു രേഖപ്പെടുത്തി. ഉപയോക്താക്കളുടെ വളര്‍ച്ച കുറഞ്ഞെങ്കിലും 250 കോടി ജനങ്ങള്‍ കമ്പനിയുടെ ഏതെങ്കിലും ഒരു ആപ്ലിക്കേഷന്‍ ഓരോ മാസവും ഉപയോഗിക്കുന്നുണ്ടെന്ന ന്യായമാണു കമ്പനി മുന്നോട്ടു വയ്ക്കുന്നത്. വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും ഉള്‍പ്പെടെയാണിത്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട കേംബ്രിജ് അനലിറ്റിക്ക വിവാദമാണ് രണ്ടാം പാദത്തിലെ തിരിച്ചടിയുടെ പ്രധാന കാരണം.

RELATED STORIES

Share it
Top