വിവരാവകാശ പ്രകാരം മൊഴിപ്പകര്‍പ്പ് നല്‍കുന്നില്ലെന്ന് പരാതി

പാലക്കാട്: ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണ റിപോര്‍ട്ടും മൊഴിപ്പകര്‍പ്പും ആവശ്യപ്പെട്ട് വിവിരവാകാഷ കമ്മീഷന് അപേക്ഷ നല്‍കിയിട്ടും ലഭിച്ചില്ലെന്ന് പരാതി. കോങ്ങാട് പാറശ്ശേരി സേതുമാധവന്റെ ഭാര്യ ഷീജയുടെ ഗര്‍ഭസ്ഥ ശിശു 2013ല്‍ പാലക്കാട് ഗവ.വനിതാ ശിശു ആശുപത്രിയില്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് മനുഷ്യാവാകശ കമ്മീഷന്റെ ഉത്തരവ് പ്രകാരം 2017 മെയ് 4ന് ആരോഗ്യവകുപ്പ് അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിച്ചു.
പരാതിക്കാരന്റെയടക്കം മൊഴിയും രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, കഴിഞ്ഞ ആഗസ്ത് ഒന്നിന് ആരോഗ്യവകുപ്പില്‍ വിവരാവകാശ പ്രകാരം മൊഴിപ്പകര്‍പ്പിന് അപേക്ഷിച്ചെങ്കിലും നല്‍കിയില്ലെന്ന് സേതുമാധവന്‍ ആരോപിച്ചു. തുടര്‍ന്ന് ഒന്നാം അപ്പീല്‍ നല്‍കിയപ്പോള്‍ അന്വേഷണ റിപോര്‍ട്ട് നല്‍കി. മുന്നാംകക്ഷിയുടെ സമ്മതമില്ലാത്തതിനാല്‍ മൊഴിപ്പകര്‍പ്പ് നല്‍കാനാവില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് ഒക്ടോബര്‍ 26ന് സംസ്ഥാന വിവരാവാകശ കമ്മീഷന് അപ്പീല്‍ സമര്‍പ്പിച്ചു.
കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം ആരംഭിച്ചതായ മറുപടി ലഭിച്ചെങ്കിലും മൊഴിപ്പകര്‍പ്പ് അവിടെ നിന്നും ലഭിച്ചില്ലെന്ന് സേതുമാധവന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കെ ഉണ്ണികൃഷ്ണന്‍, പി എന്‍ നന്ദകുമാര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top