വിവരാവകാശ കമ്മീഷന്‍: സിപിഎം നേതാവിനെ ഗവര്‍ണര്‍ ഒഴിവാക്കിതിരുവനന്തപുരം: വിവരാവകാശ കമീഷന്‍ അംഗങ്ങളുടെ പട്ടികയില്‍ നിന്ന് സിപിഎം നേതാവിന്റെ പേര് ഗവര്‍ണര്‍ ഒഴിവാക്കി. സര്‍വകലാശാല അസിസ്റ്റന്റ് നിയമന കേസില്‍ ഉള്‍പ്പെട്ട മുതിര്‍ന്ന സിപിഎം നേതാവ് എഎ റഷീദിനെയാണ് ഗവര്‍ണര്‍ ഒഴിവാക്കിയത്. എഎ റഷീദ് ഒഴികെയുള്ള മറ്റ് നാലുപേരുടെയും നിയമനം ഗവര്‍ണര്‍ അംഗീകരിച്ചു. ആര്‍എല്‍ വിവേകാനന്ദന്‍, സോമനാഥന്‍ പിള്ള, പിആര്‍ ശ്രീലത, കെവി സുധാകരന്‍ എന്നിവര്‍ക്കാണ് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്. അഞ്ച് പേരുടെ പട്ടികയാണ് വിവരാവകാശ കമ്മീഷണര്‍ നിയമനത്തിനായി ഗവര്‍ണ്ണര്‍ക്ക് നല്‍കിയത്. എഎ റഷീദിന്റെ പേര് ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിരുന്നു. എന്നാല്‍ വീണ്ടും ഇതേ പട്ടിക തന്നെയാണ് സര്‍ക്കാര്‍ നല്‍കിയത്.

RELATED STORIES

Share it
Top