വിവരാവകാശ അപേക്ഷകള്‍ : പ്രധാനമന്ത്രിയുടെ ഓഫിസിനോട് വിശദീകരണം തേടി

ന്യൂഡല്‍ഹി: വിവരാവകാശ അപേക്ഷകള്‍ കൈമാറുന്നതിനുള്ള കാലതാമസത്തെക്കുറിച്ച്് മുഖ്യ വിവരാവകാശ കമ്മീഷണര്‍ പ്രധാനമന്ത്രിയുടെ ഓഫിസിനോട് വിശദീകരണം തേടി.
മറുപടി ലഭിക്കുന്നതിനായി അപേക്ഷകള്‍ ഉത്തരവാദപ്പെട്ട വകുപ്പുകളിലേക്ക് കൈമാറുന്നതിനുള്ള കാലതാമസത്തെക്കുറിച്ചുള്ള പരാതിയിലാണ് കമ്മീഷണര്‍ വിശദീകരണം തേടിയത്്. പ്രധാനമന്ത്രിയുടെ ഓഫിസിനോടാണ് മുഖ്യ വിവരാവകാശ കമ്മീഷണര്‍ (സിഐസി) ആര്‍ കെ മാഥൂര്‍ വിശദീകരണം തേടിയത്.
വിവരാവകാശ കമ്മീഷണര്‍മാരുടെ നിയമനവും, വിവരാവകാശ (ആര്‍ടിഐ) നിയമത്തില്‍ ഭാവിയില്‍ പുതിയ ചട്ടങ്ങള്‍ ഉള്‍പ്പെടുന്നതും അടക്കമുള്ള വിഷയങ്ങളില്‍ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിന് കാലതാമസം നേരിട്ടെന്ന വിമുക്തഭടന്‍ ലോകേഷ് ഭത്രയുടെ ഹരജിയിലാണ് സിഐസിയുടെ നടപടി.  വിവരാവകാശ നിയമവുമായി ബന്ധപ്പെട്ടവയ്ക്ക് പുറമേ പ്രധാനമന്ത്രിയുടെ യാത്രാച്ചെലവ് സംബന്ധിച്ച അപേക്ഷയും ഇതിലുള്‍പ്പെടുന്നു. പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നുള്ള രേഖകള്‍ മാത്രമാണ് താന്‍ തേടിയതെന്നും എന്നാല്‍, ഇവ കൈമാറുന്നത് ഓഫിസിലെ കേന്ദ്ര പൊതു വിവരാവകാശ ഉദ്യോഗസ്ഥന്‍ (സിപിഐഒ) സ്ഥിരമായി വൈകിപ്പിക്കുകയാണെന്നും ഹരജിയില്‍ പറയുന്നു.

RELATED STORIES

Share it
Top