വിവരം മറച്ചുവച്ച് നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ ഒത്തുകളി

ചാവക്കാട്: നഗരത്തിലെ ബേക്കറി കടകളില്‍ നിന്നും പഴകിയ ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചെടുത്ത വിവരം മറച്ചു വെച്ച് നഗരസഭ ആരോഗ്യ വിഭാഗം ഒത്തുകളി. മൂന്നു ദിവസം മുമ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചെടുത്ത വിവരം മറച്ചു വെച്ച അധികൃതര്‍ മാധ്യമ പ്രവര്‍ത്തകര്‍ അന്വേഷിച്ചു ചെന്നപ്പോഴാണ് വിവരം പുറത്തു പറയാന്‍ തയ്യാറായത്.
ഇതിനു മുമ്പും ഇത്തരത്തില്‍ നഗരത്തിലെ കടകളില്‍ നിന്നും പുഴുവരിക്കുന്നതും ഭക്ഷ്യയോഗ്യമല്ലാത്തതുമായി വസ്തുക്കള്‍ പിടിച്ചെടുത്തിട്ടും അധികൃതര്‍ മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കിയിരുന്നില്ല. നഗരസഭ അധികൃതരുടെ ഒത്താശയില്‍ കടകളോട് ചേര്‍ന്ന് അനധികൃത നിര്‍മ്മാണം നടത്തിയും നഗരത്തില്‍ കച്ചവടം പൊടിപൊടിക്കുകയാണ്. നഗരസഭയിലെ ചില കൗണ്‍സിലര്‍മാരുടെ ഇടപെടലാണ് ഇത്തരത്തില്‍ വാര്‍ത്ത നല്‍കാതിരിക്കുന്നതിന് കാരണമത്രേ.

RELATED STORIES

Share it
Top