വിഴിഞ്ഞം: വ്യവസ്ഥകള്‍ നിയമവിരുദ്ധമെന്ന് കമ്മീഷന്‍

കൊച്ചി: തുറമുഖ നിര്‍മാണ കരാറിലെ ഭൂമി പണയവ്യവസ്ഥകള്‍ പരമ അബദ്ധവും നിയമവിരുദ്ധവുമാണെന്ന് ക്രമക്കേടുകള്‍ അന്വേഷിക്കുന്ന വിഴിഞ്ഞം ജുഡീഷ്യല്‍ കമ്മീഷന്‍. ഇതു സംസ്ഥാനത്തിന് വന്‍ ഹാനികരമാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. എന്നാല്‍ ഈ വ്യവസ്ഥകള്‍ വേണ്ടവിധത്തില്‍ പരിശോധിക്കാന്‍ സിഎജിക്ക് കഴിഞ്ഞില്ലെന്നും കമ്മീഷന്‍ ചെയര്‍മാന്‍ സി എന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.
അദാനിക്ക് പണമുണ്ടാക്കാന്‍ സര്‍ക്കാര്‍ ഭൂമി അവര്‍ പറയുന്ന ബാങ്കിലോ ധനകാര്യ സ്ഥാപനത്തിലോ പണയം വയ്ക്കുന്നതിന് അനുവദിക്കുന്നതാണ് കരാര്‍ വ്യവസ്ഥ. വായ്പാ തുക തിരിച്ചടയ്ക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ തിരികെ പിടിക്കുന്നതിനുള്ള വ്യവസ്ഥയുമില്ല. ഇത് നീണ്ട നിയമവ്യവഹാരങ്ങള്‍ക്ക് വഴിതെളിക്കില്ലേയെന്ന് കമ്മീഷന്‍ ചോദിച്ചു. ഇക്കാര്യത്തില്‍ സിഎജി എന്തുകൊണ്ട് കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചില്ലെന്ന പരാമര്‍ശവും കമ്മീഷന്റെ ഭാഗത്തുനിന്നുമുണ്ടായി.

RELATED STORIES

Share it
Top