വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതു ശ്രീലങ്കന്‍ ലോബിയെന്ന്ചെങ്ങന്നൂര്‍: വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിനു പിന്നില്‍ ശ്രീലങ്കന്‍ ലോബിയാണെന്ന് മന്ത്രി ജി.സുധാകരന്‍ ആരോപിച്ചു.ഇതിനെക്കുറിച്ച് അന്വേഷിക്കും. എന്തു പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നാലും പദ്ധതി നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.ഹരിത കേരളം പദ്ധതി വിജയിച്ചാല്‍ സംസ്ഥാനത്ത് പെണ്‍വാണിഭങ്ങള്‍ ഇല്ലാതാകും, കൃഷി സജീവമായിരുന്ന കാലഘട്ടത്തില്‍ പെണ്‍വാണിഭത്തെക്കുറിച്ച് കേട്ടുകേള്‍വി പോലും ഉണ്ടായിരുന്നില്ല. കാര്‍ഷികരംഗംഅന്യം നിന്നുപോയതോടു കൂടിയാണ് ഇത്തരം സംഭവങ്ങള്‍ സജീവമായ തെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. 3000 ത്തോളം പാലങ്ങള്‍ ഉള്ളതില്‍ 100 വര്‍ഷം വരെ കാലപ്പഴക്കഛ ഉള്ളവയുണ്ട്. എന്നാല്‍ ഇവയുടെ  ഉറപ്പുകളെപ്പറ്റിയും, ശോച്യാവസ്ഥയെ കുറിച്ചുള്ള പഠനങ്ങളോ പരിശോധനകളോ ഇവിടെ നടക്കുന്നില്ല. ഇപ്പോള്‍ ഇവയെ കുറിച്ചുള്ള വ്യക്തമായ ധാരണയുണ്ടാക്കി അപകടകരമായ 300 ഓളം പാലങ്ങള്‍ അടിയന്തിരമായി പുനര്‍നിര്‍മ്മിക്കും. രാഷ്ടീയം നോക്കാതെ ഗവര്‍മെന്റിന്റെ പരിപാടികള്‍ എല്ലാ മണ്ഡലങ്ങളിലും നടപ്പിലാക്കുന്നത് വിജയിപ്പിക്കുവാന്‍ പരിശ്രമിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top